ഇടുക്കി: ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശം നൽകി ജില്ലാ കളക്ടർ. പൂജാ അവധി ആയതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ, മലവെള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. റോഡുകളിലേക്ക് നീണ്ടു നിൽക്കുന്ന വൃക്ഷ തലപ്പുകൾ ഉടൻ കോതി ഒതുക്കണം. വൈദ്യുത തൂൺ ഒടിഞ്ഞു വീണും, വൈദ്യുതി കമ്പി പൊട്ടി വെള്ളത്തിൽ വീണും അപകടമുണ്ടാകാതിരിക്കാൻ വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് ആരും വെള്ളത്തിലിറങ്ങരുതെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. നൈറ്റ് സഫാരി, ജലായശ വിനോദം, ജാക്കറ്റില്ലാതെയുള്ള മീൻ പിടുത്തം എന്നിവയും ജാഗ്രതാ കാലയളവിൽ ഒഴിവാക്കണം. ജില്ലയിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.
കൺട്രോൾ റൂം: ഫോൺ നമ്പറുകൾ
പീരുമേട് താലൂക്ക് 04869232077, ഉടുമ്പൻചോല താലൂക്ക് 04868232050, ദേവികുളം താലൂക്ക് 04865264231, ഇടുക്കി താലൂക്ക് 04862235361, തൊടുപുഴ താലൂക്ക് 04862222503, ജില്ലാ ദുരന്ത നിവാരണ സമിതി(ഡിഇഒസി) ഇടുക്കി 04862233111, 04862233130, 9383463036