തൊടുപുഴ :ജില്ലാ ആശുപത്രിയിലെ ഐസിറ്റിസി ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവൺമെന്റ്സ്ഥാപനങ്ങളിൽ നിന്നോ, അംഗീകൃത സർവകലാശാലകളിൽ നിന്നോ ബി.എസ്.സി.എം.എൽ.ടി/ ഡി.എം.എൽ.ടി. (ഡിഎംഇ സർട്ടിഫിക്കറ്റ്) പാസായിരിക്കണം, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന, വാട്‌സ്ആപ് നമ്പർ, വിലാസം, യോഗ്യത, പരിചയം എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒക്ടോബർ 16 നു മുമ്പായി prodhthodupuzha@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ04862 222630.