മുട്ടം: പൊതുമരാമത്ത് വകുപ്പ് മുട്ടം നിരത്തുവിഭാഗത്തിന്റെ കീഴിലുള്ള സ്ഥലങ്ങളിൽ നിൽക്കുന്ന ഏതാനും മരങ്ങൾ ലേലംചെയ്ത് നൽകും. പഴയ മറ്റം കുരിശുപള്ളിക്കു സമീപം നിൽക്കുന്ന മഴമരം, വിറക്, മുട്ടം കരിങ്കുന്നം റോഡിൽ ഒറ്റല്ലൂർ പാലത്തിനരികിലുള്ള തേരകം,വിറക്, ലൂണാർ ഔട്ട് ലെറ്റിന് സമീപം നിൽക്കുന്ന സ്പതോഡിയം, വിറക്, തൊടുപുഴ പുളിയൻ മല റോഡിൽ അറക്കുളം പഞ്ചായത്ത് ആറാം വാർഡിൽ കളപ്പുര സിറ്റി ഭാഗത്ത് നിൽക്കുന്ന മണിമരുത് (വിറക്), ഇതേ റോഡിൽ കുളമാവ് ബസ് സ്റ്റാൻഡിനു സമീപം നിൽക്കുന്ന മഴമരം, ഇതേ റോഡിൽ ചെയിനേജ് തേക്ക് മരങ്ങൾ, ഉറവപ്പാറ ഭാഗത്ത് മഴമരം, വിറക്, കൊല്ലി വളവ്, കരിങ്കുന്നം പിഡബ്ല്യൂഡി റോഡ് പുറമ്പോക്കിൽ നിൽ്ക്കുന്ന ആൽമരം, ബദാം മരം എന്നിവ ഒക്‌ടോബർ 18 ന് മുട്ടം സെക്ഷൻ ഓഫീസിൽ ലേലം ചെയ്തു വിൽക്കും. ർ ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വരെ മുട്ടം റോഡ്‌സ് സെക്ഷൻ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് . ഫോൺ: 04862 226218