ഉടുമ്പന്നൂർ : എസ്. എൻ. ഡി. പി യോഗം ഉടുമ്പന്നൂർ ശാഖായോഗത്തിന്റെയും വനിതാസംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിയാരം ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാനവമി, വിജയദശമി ആഘോഷവും പൂജവെപ്പും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.ഇന്ന് വൈകുന്നേരം 6ന് ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയുടെ കാർമികത്യത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ എന്നിവ പൂജവെക്കും..ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും.15ന് രാവിലെ ക്ഷേത്രചടങ്ങുകൾക്ക് ശേഷം 9മണിമുതൽ പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിക്കും. സരസ്വതി പൂജ, സർവൈശ്വര്യ പൂജ, ഗുരുപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, ഭാഗ്യസൂക്താർച്ചന, പുരുഷസൂക്താർച്ചന തുടങ്ങിയ അർച്ചനകൾ നടത്തുന്നതിന്‌സൗകര്യം ഉണ്ടായിരിക്കും.കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ചടങ്ങുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി പൂജകൾ ചെയ്തു തയ്യാറാക്കിയ പേന മേൽശാന്തി നൽകുകയും ചടങ്ങുകൾക്ക്‌ശേഷം അമൃതഭോജനവും ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ്.പി. ടി. ഷിബു.,സെക്രട്ടറി.പി. കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
.