dharna
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ എൻ റ്റി യു സി )മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി. സി. സി പ്രസിഡന്റ് സി. പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ എൻ റ്റി യു സി )ജില്ലാ കമ്മിറ്റി മിനിസിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. തൊഴിലാളി വഞ്ചക സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്ന എൽ ഡി എഫ് സർക്കാരെന്ന് ഡി സി സി പ്രസിഡന്റ് സി. പി. മാത്യു പറഞ്ഞു.പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ്. കേന്ദ്ര നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ കൊടുക്കാൻ പോലും കാലതാമസം വരുത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. 2018 മുതൽ രണ്ടായിരത്തിലധികം പ്രസവ, വിവാഹ ആനുകൂല്യങ്ങൾ മുടങ്ങി കിടക്കുന്നത് പരിഹരിക്കുക, കൊവിഡ് ബാധിതർക്കുള്ള ധനസഹായം വിതരണം ചെയ്യുക, പെൻഷൻ വിതരണം പുന രാരംഭിക്കുക, പതിനാറായിരം കോടിരൂപ സെസ് പിരിച്ചെടുക്കാനുള്ളത് അടിയന്തിരമായി പിരിച്ചെടുത്തു ബോർഡിനെ രക്ഷിക്കുകതുഴിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ്' വെൽഫെയർ ഫണ്ട് ബോർഡിന്റെ ഓഫീസിനുമുന്നിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ച്, പ്രകടനമായി മിനിസിവിൽ സ്റ്റേഷനുമുന്നിൽ ധർണ നടത്തുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എ പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച സമരത്തിൽനേതാക്കളായ ജോൺ നേടിയപാല, എൻ. ഐ. ബെന്നി, ജോണി ചീരംകുന്നേൽ, ജാഫർഖാൻ മുഹമ്മദ്, കെ. എം. ജലാലുദ്ദീൻ, രവി പി. ബി, കെ. പി. റോയി, സോമി പുളിക്കൻ, നോജ് കോക്കാടൻ, കെ. ജി. സജിമോൻ, ഷാഹുൽ ഹമീദ്, ജോമോൻ തെക്കുംഭാഗം, ലീലാമ്മ വർഗീസ്, മിനിബി ബേബി ചീങ്കല്ലേൽ, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.