kgoa

തൊടുപുഴ :കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യൂണിറ്റുകളിൽ ധർണ്ണകൾ നടത്തി.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വീസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, സ്ത്രീ പക്ഷ കേരളത്തിനായി അണി ചേരുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുന പരിശോധന സമിതി റിപ്പോർട്ടിൻ മേൽ തുടർ നടപടികൾ സ്വീകരിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത് . തൊടുപുഴ ടൗൺ, സിവിൽ സ്റ്റേഷൻ എന്നീ യൂണിറ്റുകളിൽനടന്ന ധർണ്ണ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം . ആർ അർജുനൻ പിള്ള നടത്തി.ആലക്കോട്, പുറപ്പുഴ യൂണിറ്റുകളിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസും ഉദ്ഘാടനം ചെയ്തു.തൊടുപുഴ ഏരിയ പ്രസിഡന്റ് സ്റ്റാൻലി എം ജെ, ഏരിയ സെക്രട്ടറി ക്രിസ്റ്റി മൈക്കിൾ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സൈനി മോൾ ജോസഫ്, ഡോ സി കെ ഷൈലജ എന്നിവർ പങ്കെടുത്തു.