തൊടുപുഴ: ഭൂ പതിവ് ചട്ടങ്ങളെ കൂടുതൽ സങ്കീർണമാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കങ്ങളെ സർക്കാർ നിലയ്ക്ക് നിറുത്തണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ്. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ മാറ്റി പുതിയ നിയമം കൊണ്ടു വരിക, പട്ടയഭൂമിയിലെ മരംമുറിക്കാൻ കർഷകന് അനുവാദം നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പാർട്ടി ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 1960ലെ ഭൂനിയമത്തിനുശേഷം ഏകദേശം മുപ്പത്തോളം ഭൂപതിവ് ചട്ടങ്ങളാണ് നാളിതുവരെ ഇറക്കിയിട്ടുള്ളതെന്നും ഇതെല്ലാം ക്രോഡീകരിച്ച് സമഗ്രവും വ്യക്തവുമായ നിയമം സർക്കാർ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. സി.ടി. ഫ്രാൻസിസ്, നേതാക്കളായ എം.ജെ. ജോൺസൻ, അഡ്വ. മിഥുൻ സാഗർ, ജോസ് നെല്ലിക്കുന്നേൽ, ജോസ് കണ്ണംകുളം, ഷൈൻ പാറയിൽ, ലിയോ കുന്നപിള്ളിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, റെജി ജോൺസൻ, ആന്റോ ആന്റണി, സോനു ജോസഫ്, കെ.കെ. ഷംസുദീൻ, കെ.ഒ. ജോർജ്, ജോൺ മറ്റത്തിൽ, ജയ്‌സൻ ചേമ്പോട്ടിക്കൽ, ജോബി പോളക്കുളം, ജോർജ്കുട്ടി പെരിങ്ങാശേരി എന്നിവർ പ്രസംഗിച്ചു.