ngo
ധർണ്ണാ സമരം ജില്ലാ പ്രസിഡണ്ട് ഷാജി ദേവസ്യ ഉത്ഘാടനം ചെയ്യുന്നു

ഇ‌ുക്കി:ജില്ലയിലെ ഭൂമി പതിവ് ഓഫീസുകൾ നിർത്തലാക്കുന്നതിനെതിരെയും റവന്യൂ വകുപ്പിലെ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു എൻ ജി ഓ അസോസിയേഷൻ ഇ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുൻപിൽ ജീവനക്കാരുടെ ധർണ്ണ നടത്തി. എൻ ജി ഓ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ഷെമീർ അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരം ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി സാബു ജോൺ, സി.എം. രാധാകൃഷ്ണൻ,ഷിഹാബ് പരീത് ,സാജു മാത്യു, പി.എൻ. സജീവ, കെ.സി ബിനോയി എന്നിവർ പ്രസംഗിച്ചു. ഗിരീഷ് പി.ആർ, ബിജു കെ.ബി , ജെയ്‌സൺ , പീറ്റർ.കെ അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.