pambu
പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

മൂലമറ്റം: അറക്കൽ ഷാജി തോമസിന്റെ കോഴി കൂട്ടിൽ കയറി രണ്ട് കോഴികളെ തിന്ന പെരുമ്പാമ്പിനെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം. പാമ്പ് കയറിയതിനെ തുടർന്ന് ഒച്ചയും ബഹളവും കേട്ട് ഷാജി കോഴിക്കൂട്ടിന് സമീപം എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പിനു 30 കിലോ തൂക്കം വരുമെന്നും കുളമാവ് വനത്തിൽ തുറന്ന് വിടുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.