ഇടുക്കി: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനും മൊബൈൽ വീഡിയോവാൾ പ്രദർശിപ്പിക്കുന്നതിനും ബുക്ക്‌ലെറ്റ് അച്ചടിക്കുന്നതിനും ടെണ്ടർ ക്ഷണിച്ചു. മൂന്ന് പ്രവൃത്തികൾക്കും പ്രത്യേകം ടെണ്ടർ സമർപ്പിക്കണം. ഒക്ടോബർ 22 ഉച്ചയ്ക്ക് മൂന്ന് മണി വരെ പ്രവർത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ടെണ്ടർ ഫാറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചു വരെ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. നടപടിക്രമം പാലിക്കാത്തതും തൃപ്തികരമല്ലാത്തതുമായ ടെണ്ടർ നിരസിക്കുന്നതിനുളള അധികാരം ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് ഉണ്ടായിരിക്കും. വിലാസം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ്, ഇടുക്കി. ഫോൺ: 04862 233036