മൂന്നാർ: കൊച്ചിൻ ഷിപ്പ് യാർഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റസ്‌പോൺസബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് ഇടമലക്കുടി ഗവ.യു.പി.സ്‌ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ടീമും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും എം.പിയോടൊപ്പം ഇടമലക്കുടി സ്‌കൂളിൽ സന്ദർശനം നടത്തിയിരുന്നു. അവരുടെ നിർദ്ദേശപ്രകാരം എ.ഇ.ഒ തയ്യാറാക്കി നൽകിയ പ്ലാനും എസ്റ്റിമേറ്റും ഷിപ്പ് യാർഡ് അംഗീകരിച്ചു. ഇനി വനം വകുപ്പിന്റെ അംഗീകാരം കൂടി ലഭിക്കാനുള്ളുയെന്നും അംഗീകാരം ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.