ചെറുതോണി : ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ച് കർഷകർക്ക് കൃഷിഭൂമിയന്മേലുള്ള അവകാശങ്ങൾ നൽകാൻ ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപടിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി. മലയോര മേഖലയിൽ കുടയേറി എഴുപത് വർഷത്തിലധികമായി സർക്കാർ നിർദ്ദേശാനുസരണം കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചുവരുന്ന കർഷകരാണ് ജില്ലയിലെ ഭൂരിഭാഗവും. കർഷകന് സ്വന്തം ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ റവന്യൂ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള സമരമാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഷജോ തടത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. മധു നമ്പൂതിരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ.ജോബിൻ ജോളി, ജെഫിൻ കൊടുവേലി, ജില്ലാ നേതാക്കളായ ജോമോൻ പൊടിപാറ, ടെസ്സിൻ കളപ്പുര,പ്രിൻസ് ജോസഫ്, ജോമി കുന്നപ്പിള്ളി, വിപിൻ അഗസ്റ്റിൻ, ജോമെറ്റ് ഇളംതുരുത്തിയിൽ, ജോയ്‌സൺ കുഴിഞ്ഞാലിൽ, ബ്രീസ് ജോയി മുളളൂർ, അനീഷ് മങ്ങരത്തിൽ, ഡജോ വട്ടോത്ത്, നിധിൻ സി.ജെയിംസ്, സജോ പുതുപ്പറമ്പിൽ, ആൽബിൻ വറപോളയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു