ഇടവെട്ടി: കാരിക്കോട്ആർപ്പാമറ്റംവഴി വെള്ളാന്താനത്തേക്കുള്ള പൊതു മരാമത്ത് വകുപ്പ് വക റോഡ് പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണെന്നും അടിയന്തരമായി ടാറിംങ് നടത്തണമെന്നും
കേരള കോൺഗ്രസ് (എം )ഇടവെട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ പ്രതിദിനം യാത്രചെയ്യുന്ന റോഡ് മാസങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയാണ്. കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ് റോഡ് നവീകരിക്കുന്ന കാര്യത്തിൽ.പൊതുമരാമത്ത് അധികൃതരുടെ അലംഭാവം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സണ്ണി കടത്തലകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ .ഐ .ആന്റണി ഉദ്ഘാടനം ചെയ്തു. ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്, ഷിജു പൊന്നാമറ്റം, റോയി സൺ കുഴിഞ്ഞാലിൽ, സിജോ, സിബി കോടമുള്ളിൽ,സാബു പുത്തൻപുര, ജയ്‌സൺ പേരെപറമ്പിൽ, മേഴ്‌സി സണ്ണി,പോൾ പേരെ പറമ്പിൽ, ജോർജ് കെ ജോർജ്,ടോം നെടുമല, ബെന്നി പാണ്ടിയാമാക്കൽ,ശശി മരുതുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.