ഇടുക്കി: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജനറൽ വിഭാഗത്തിൽ സീനിയർ റെസിഡന്റ് ഡോക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്, എംഎസ്/ഡിഎൻബി ജനറൽ സർജറി, എംസിഎച്ച്/ഡിഎൻബി സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി, റ്റിസിഎംസി രജിസ്‌ട്രേഷൻ. ശമ്പളം70,000 രൂപ. പ്രായം 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) താൽപ്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൽ സഹിതം ഒക്ടോബർ 20 മുൻപ് പ്രോഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.