ഇടുക്കി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം ബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 20 ന് രാവിലെ 11 ന് കുയിലിമല ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ അസൽ രേഖകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 233030.