കുമാരമംഗലം: ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ( ജി ഐ എസ് ) ഭാഗമായിട്ടുള്ള സർവ്വേ കുമാരമംഗലം പഞ്ചായത്തിൽ ആരംഭിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ് ഷമീന നാസർ അറിയിച്ചു.തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികൾ നടത്തുന്നതിന് വേണ്ടി പൊതു ഭൂമിയിലെയും സ്വാകാര്യ ഭൂമിയിലെയും വസ്തുവകകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് സർവ്വേയിലൂടെ കണ്ടെത്തുന്നത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അടുത്ത 5 വർഷത്തേക്ക് ഏറ്റെടുക്കുന്ന പ്രവർത്തികളുടെ മാപ്പിംഗ് നടത്തുക എന്നതാണ് സർവ്വേയുടെ ലക്ഷ്യം. ഒരു വാർഡിൽ നിന്ന് 5 പേർ വീതം 13 വാർഡുകളിലായി 65 എന്യുമറൈറ്റർമാരാണ് സർവ്വേ നടത്തുന്നത്. ഇവർക്കായി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. 5 എന്യൂമറേറ്റർമാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഓരോ വാർഡിലേയും വീടുകളിൽ നേരിട്ട് എത്തി പഞ്ചായത്ത്‌ തലത്തിലുള്ള സർവ്വേ വിവരങ്ങൾ ക്രോഡീകരിക്കും.