ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ വിജയദശമി ദിവസമായ നാളെ വിദ്യാരംഭം നടക്കും. ആഘോഷങ്ങളുടെ ഭാഗമായി സരസ്വതിപൂജ, ലക്ഷ്മിപൂജ, ആയുധ പൂജ, വിദ്യാഗോപാല മന്ത്രാർച്ചന, വാഹനപൂജ എന്നീ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയദശമി പൂജവയ്പ്പിനോടനുബന്ധിച്ച് നിരവധി പേരാണ് ഇന്നലെ ക്ഷേത്രത്തിലെത്തി പുസ്തകങ്ങൾ പൂജവച്ചത്. വിദ്യാരംഭത്തിനും പൂജയെടുപ്പിനും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മാനേജർ എൻ.വി. അനിൽകുമാർ അറിയിച്ചു.