തൊടുപുഴ: യു.പിയിലെ കർഷക കൂട്ടകൊലയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ഉപരോധ സമരം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി സി.എസ്. ഷാജി, പ്രസിഡന്റ് സിനോജ് ജോസ്, പി.കെ. സുകുമാരൻ, വി.എസ്. ബാലൻ, കെ.എസ്. സുകുമാരൻ, ശിവശങ്കരൻ നായർ, എ.എൻ. ചന്ദ്രബാബു, തോമസ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.