തൊടുപുഴ: ഇന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ കൂടുതലും അവധി ദിവസങ്ങളായ സാഹചര്യത്തിൽ അനധികൃതമായി വയൽ നികത്തൽ ഉൾപ്പടെയുള്ളവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽതാലൂക്കാഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് 04862 222503 എന്ന നമ്പരിൽ വിളിച്ചോ tiktdp.ker@nic.in എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് തഹസീൽദാർ അറിയിച്ചു. , മണൽ ഖനനം, പാറ ഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി കൈയ്യേറ്റം, അനധികൃത നിർമ്മാണം, അനധികൃത മരം മുറി തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിന് തൊടുപുഴ താലൂക്കിൽ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുളളതായും ഇപ്രകാരമുള്ള എന്തെങ്കിലും അനധികൃത പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിിക്കണമെന്നും തഹസീൽദാർ അറിയിച്ചു.