തൊടുപുഴ : ജില്ലാ സീനിയർ , ജൂനിയർ ഹാന്റ്‌ബോൾ ടീം സെലക്ഷൻ ഞായറാഴ്ച്ച രാവിലെ എട്ട് മണിക്ക് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന്ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറിപി.ഐ. റഫീക്ക് അറിയിച്ചു.സെലക്ഷൻ ലഭിക്കുന്നവർക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 77366 75334 എന്ന നമ്പറിൽ ബന്ധപ്പെടുക .