പൈനാവ്: എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും ദീർഘകാലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി എൻ സുരേഷിന് ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ഏരിയ പ്രസിഡന്റ് ആൽവിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.യോഗം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ .എൽ ജോസഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി .ഷിബു, കെ .എസ് .ജാഫർഖാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഡി ഷാജു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വിജീഷ് കുമാർ തയ്യിൽ നന്ദിയും പറഞ്ഞു.