തൊടുപുഴ:കാത്തലിക് സിറിയൻ ബാങ്കിൽ 20, 21, 22 തിയതികളിൽ ബാങ്കിലെ മുഴുവൻ സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 22 ന് സഹകരണ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പടെ കേരളത്തിലെ എല്ലാ ബാങ്കുകളിലെയും ജീവനക്കാരും ഓഫീസർമാരും പണിമുടക്കും.

പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയൻ ബഹുജന കൺവെൻഷൻ എ ഐ ടി യു സി സംസ്ഥാന കൗൺസിലംഗം കെ .സലിംകുമാർ ഉദ്ഘാടനം ചെയ്തു.പി എൻ നാരായണൻ(സി ഐ ടി യു) അദ്ധ്യക്ഷനായി.
കെ പി റോയി (ഐ. എൻ. ടി .യു .സി), ഷംസുദ്ദീൻ (കെ .ടി. യു. സി), ഡി ബിനിൽ (ജോയിന്റ് കൗൺസിൽ), സി എസ് മഹേഷ് (എഫ് .ഇ. എസ് .ടി .ഒ), സനിൽ ബാബു (ബി .ഇ .എഫ് .ഐ) തുടങ്ങിയവർ സംസാരിച്ചു. നഹാസ് പി സലിം (എ ഐ ബി ഇ എ) സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. അനിൽകുമാർ എ എസ് സ്വാഗതവും, വി.പി. മൈതീൻ നന്ദിയും പറഞ്ഞു. യോഗത്തിൽ ജില്ലാതല സമര സഹായസമിതി രൂപീകരിച്ചു.