മുട്ടം: മലങ്കര ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്ന് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കുട്ടികളുടെ ചെറിയ പാർക്ക് മാത്രമാണുള്ളത്. എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകാനായിട്ടില്ല. 20 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും മറ്റ് സൗകര്യങ്ങൾ ഇല്ല. ഡിപ്പാർട്ടുമെൻ്റുകൾ തമ്മിലുള്ള തർക്കമാണ് വികസനത്തിന് തടസമാകുന്നത്. കെ.രാജേഷ്, എൻ.കെ ബിജു, അഡ്വ.അരുൺ ചെറിയാൻ, എസ്തപ്പാൻ പ്ലാക്കൂട്ടം എന്നിവർ സംസാരിച്ചു.