തൊടുപുഴ: മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണ ശ്രമം. തൊടുപുഴ- രാമമംഗലം സംസ്ഥാനപാതയ്ക്കരികിലുള്ല ക്ഷേത്ര ആർച്ചിനോട് ചേർന്നുള്ള ഭണ്ഡാരത്തിന്റെ ഒരു താഴ് തകർത്തത് ഇന്നലെ രാവിലെയാണ് വിശ്വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.