josekmani

ചെറുതോണി : ജില്ലയിൽ ഭൂപ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ മാണി ആവശ്യപ്പെട്ടു. 1964,1993 ഭൂപതിവ് ചട്ടങ്ങൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് കൂടി അനുമതി നൽകത്തക്കവിധം ചട്ടങ്ങളിൽ നിയമ ഭേദഗതി വരുത്തണം. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം രേഖകളിൽ വന്ന അപകാതമൂലം ഭൂമിയുടെ ക്രയവിക്രയങ്ങളിൽ തടസ്സം നേരിടുന്നത് അദാലത്തുകൾ സംഘടിപ്പിച്ച് സമയബന്ധിതമായി പരിഹരിക്കണം. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാ,ഷ്ട്രീയ പാർട്ടിയിൽ നിന്നും രാജിവെച്ച് വന്ന ആമ്പൽ ജോർജ്ജ്, ജോർജ്ജ് ഉതുപ്പ്, മാത്യു വാലുമ്മേൽ, സി.എം മത്തായി, രൂപേഷ് പാറയിൽ, റോയി പുത്തൻകുളം എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
പ്രതിസന്ധികൾക്കിടയിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വളർച്ചയിലേക്ക് നയിക്കുന്നതിന് സംസ്ഥാന സർക്കാർ വ്യക്തമായ മാർഗ്ഗരേഖയുമായി മുന്നോട്ടുപോകുകയാണെന്നും കൊവിഡ് കാലയളവിൽപോലും പട്ടിണിയും പരിഭവവുമില്ലാതെ ജനങ്ങളെ സംരക്ഷിക്കാനായത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃത്വ ക്യാമ്പിൽ സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം.എൽ.എ, പി.എം മാത്യു എക്‌സ് എം.എൽ.എ,തോമസ് ജോസഫ് എക്‌സ് എം.എൽ.എ, അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ.കെ.ഐ ആന്റണി, രാരിച്ചൻ നീറണാകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, അഡ്വ.എം.എം മാത്യു, ടോമി പകലോമറ്റം, ജിൻസൻ വർക്കി, കുര്യോക്കോസ് ചിന്താർമണി, ബാബു കക്കുഴി, എ.ഒ അഗസ്റ്റിൻ, ടോമി കുന്നേൽ, കെ.എൻ മുരളി, മനോജ് എംതോമസ്, ജയകൃഷ്ണൻ പുതിയേടത്ത്, റോയിച്ചൻ കുന്നേൽ, ജോയി കിഴക്കേപറമ്പിൽ, കെ.ജെ സെബാസ്റ്റ്യൻ, ഷിജോ തടത്തിൽ, ജോർജ്ജ് അമ്പഴം, ബിജു ഐക്കര, സെലിൻ കുഴിഞ്ഞാലിൽ ആൽബിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.