വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷവും അവിടെ മായം കലരാത്ത ആഹാരം കിട്ടുക എന്നത് ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങളിൽ പ്രധാനമാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്ത്ആഹാരവും കഴിക്കുക എന്നനിലയിലേക്ക്പോലും എത്തപ്പെട്ട കാലം . കാലം മാറി, രീതികളും പാടെ മാറി. നല്ല ആഹാരം അതെവിടെ കിട്ടും അവിടേയ്ക്ക് എത്രദൂരംവേണമെങ്കിലും കുടുംബസമേതം യാത്രചെയ്ത് കഴിച്ച് മടങ്ങുക എന്നത് ഇപ്പോൾ ഒരു നാട്ട്നടപ്പായി മാറിയിരിക്കുകയാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ അഭിരുചികളെ പരമാവധി തൃപ്തിപ്പെടുത്തുന്നതിൽ ഇപ്പോൾ മത്സരസ്വഭാവത്തോടെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പോഷക ഗുണങ്ങൾ പരമാവധി ഉൾപ്പെടുത്തിയും അനാവശ്യ പ്രിസർവേറ്ററുകളെ ഒഴിവാക്കിയും നല്ല ഭക്ഷണം നൽകുക എന്നത് മുഖമുദ്രയാക്കുന്ന സ്ഥാപനങ്ങവ വളർച്ചയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലെത്തിയിട്ടുണ്ട്. ഭക്ഷണം നടത്തിപ്പുകാർ ശ്രദ്ധിക്കാറുണ്ട്. അത്തരം സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തപ്പെടുകയും ചെയ്യുന്ന തിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ജീവന്റെ നിലനിൽപ്പിനും രോഗപ്രതിരോധശക്തിക്കും വളർച്ചയ്ക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം ലഭിക്കുന്നതിനും ഭക്ഷണം അനിവാര്യമാണ്. എന്നാൽ മനുഷ്യനെ ബാധിക്കുന്ന ഇരുനൂറിൽപ്പരം രോഗങ്ങളുടെ മൂലകാരണം സുരക്ഷിതമല്ലാത്ത ആഹാരവും തെറ്റായ ആഹാര ശീലങ്ങളുമാണെന്ന് ലോകാര്യോഗ സംഘടന കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ സുരക്ഷിത ആഹാരം എന്ന ആശയം രൂപപ്പെട്ടുവന്നിട്ടുണ്ട്അത്കൊണ്ടാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെയും കൂടുതൽ ബോധവാൻമാരാക്കാൻ ഒക്ടോബർ 16 ഭക്ഷ്യദിനമായി ആചരിക്കുകയാണ്. നല്ല ഭക്ഷണത്തിന്റെ മഹാത്മ്യം പറയുന്നതിനൊപ്പം മനുഷ്യന് ഹാനകരമായ ആഹാരങ്ങളെക്കുറിച്ച് ബോധവതക്കരണം ഉൾപ്പടെയുള്ളവ ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി നടക്കാറുണ്ട്.
കൂടിയ അളവിൽ കൊഴുപ്പുകലർന്ന ആഹാരങ്ങളും ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും, പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ഉൾപ്പടെ ദോഷകരമായ പ്രവണതകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കാറുണ്ട്.