തൊടുപുഴ: ബി.എം.എസ് സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി സ്മൃതി ദിനത്തോടനുബന്ധിച്ച് തൊടുപുഴയിൽ അനുസ്മരണ സമ്മേളനം നടന്നു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.ജയൻ ഉദ്ഘാടനം ചെയ്തു. രാഷ്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യാവാഹ് എൻ. അനിൽ ബാബു അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു അദ്ധ്യക്ഷനായി. രേണുക രാജശേഖരൻ,ഷീബ സാബു, സി.രാജേഷ്, എ.പി സഞ്ചു, വി.കെ.മദീഷ്‌കുമാർ, എൻ.ഹരികുമാർ, ആർ.വാസുദേവൻ, പി.വി രാജേഷ്, കെ. ഷിബുമോൻ തുടങ്ങിയവർ സംസാരിച്ചു.