തൊടുപുഴ : തൊടുപുഴ വില്ലേജിൽ എം.വി. ഐ.പി യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവിൽ സ്റ്റേഷൻ അനക്‌സ് നിർമ്മാണത്തിന് വിട്ടു നൽകിയിട്ടുള്ളതുമായ 0.5456 ഹെക്ടർ വസ്തുവിൽ നിൽക്കുന്ന ലിസ്റ്റ് പ്രകാരം ഉള്ള തടികൾ ഒക്ടോബർ 29 രാവിലെ 11 മണിക്ക് തൊടുപുഴ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി തടികൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.