തൊടുപുഴ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ ആഫിമുഖ്യത്തിൽ അന്താരാഷ്ട്ര വൈറ്റ് കയിൻ ദിനാചരണവും കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്‌പോൺസർ ചെയ്ത വെള്ള വടിയുടെ വിതരണവുംഡീൻ കുര്യാക്കോസ് എം. പി സ്‌പോൺസർ ചെയ്ത ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ്‌ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം. പി വിതരണം നടത്തി.ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ .ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി കെ സുധീവ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നവാസ് സ്വാഗതവും സെക്രട്ടറി സി .ഐ .പീതാംബരൻ നന്ദിയും പറഞ്ഞു.