ചെറുതോണി: വെള്ളപ്പാറ ശ്രീമഹേശ്വരീ ദേവി ക്ഷേത്രത്തിൽ നൂറോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. എസ്. അരുണാണ് ആദ്യാക്ഷരം പകർന്ന് നൽകിയത്. അയ്യപ്പസേവാസംഘം ഇടുക്കി യൂണിയൻ പ്രസിഡന്റ് എം.ടി. അർജുൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എ. ആനന്ദകുമാർ, സെക്രട്ടറി പി.എൻ. സതീശൻ, സജി ശാന്തികൾ, ഭാരവാഹികളായ ഉദയകുമാർ മറ്റത്തിൽ, ഭാസ്‌കരൻ കാണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.