തൊടുപുഴ:കേരളത്തിലെ വിശ്വകർമ്മജരുടെ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഗാർഹിക ഉത്പ്പന്നങ്ങൾ വി.എസ്.എസിന്റെ നേതൃത്വത്തിൽ ഗായത്രി സ്വയം സഹായ സംഘങ്ങൾ വഴി വിതരണത്തിന് തയാറായി. ഇതിന്റെ ഭാഗമായുള്ള തൊടുപുഴ താലൂക്ക്തല വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഗായത്രി സംഘം പ്രസിഡന്റ് കെ.ജി സന്തോഷ് അദ്ധ്യക്ഷനായി .വി.എസ്.എസ് കരിയർ ഗൈഡൻസ് സെൽ ഡയറക്ടർ അഡ്വ. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.വി.എസ്.എസ്. സംസ്ഥാന കൗൺസിലർ വി.കെ.ബിജമോൻ ഭാരവാഹികളായ പി.കെ സുരേഷ്, സന്തോഷ് കുമാർ, പി.കെ. ഷാജി, അനിൽകുമാർ, കെ.ആർ. സനൂഷ്,ഷിബു എം.ബി തുടങ്ങിയവർ പ്രസംഗിച്ചു.