ആലക്കോട്: തൊടുപുഴ -ആനക്കയം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂചനാ സമരം നടത്തി. സമരത്തിന്റെ ഭാഗമായി കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. സമരം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കോൺഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് ചാക്കോ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് റ്റിജോ പുന്നത്താനം, ബേബി പാണംങ്കാട്ട്, തോമസ് കിഴക്കേടം, സതീഷ് കൊല്ലപ്പിള്ളി,ജോജോ കൊല്ലപ്പിള്ളി,റോബിൻ ഇടപ്പഴം,ദിലീപ്, സിജു,അപ്‌സിൻ ഫ്രാൻസിസ്, മാർട്ടിൻ ഡേവിസ്, റോസാരിയോ എന്നിവർ പ്രസംഗിച്ചു