തൊടുപുഴ: ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റും വൈ.എം.സി.എയും ചേർന്ന് നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുൻസിപ്പൽ പാർക്കിന് മുന്നിൽ ഫുഡ് ഷെൽഫ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയുള്ള സമയത്ത് ഇവിടെ നിന്ന് ഭക്ഷണം എടുത്തു കൊണ്ട് പോയി കഴിക്കാം. വൈ.എം.സി.എ അംഗങ്ങളുടെയും മറ്റ് സുമനുസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് രാവിലെ 10.30 ന് ട്രസ്റ്റ് ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം നിർവഹിക്കും. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ടൗൺപള്ളി വികാരി ഫാ.ഡോ. സ്റ്റനിസ്ലാവൂസ് കുന്നേൽ, തഹസിൽദാർ ജോസ്‌കുട്ടി കെ.എം, ഡിവൈ.എസ്.പി കെ. സദൻ, മുൻസിപ്പൽ കൗൺസിലർമാർ വൈ.എം.സി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ഈ പദ്ധതിയിൽ ഭക്ഷണം നൽകാൻ താത്പര്യമുള്ളവർക്ക് 6235335151 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്താ സമ്മേളനത്തിൽ വൈ.എം.സി.എ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസ്, സെക്രട്ടറി ഡോ. ഷെരീജ് ജോസ്, ട്രഷറർ ജോയി തോമസ്, മാത്യു കണ്ടിരിക്കൽ, അജുമോൻ വട്ടക്കളം, ജെയിംസ് പുളിക്കൽ എന്നിവർ പങ്കെടുത്തു.