ഇടുക്കി : ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ , തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങാൻ മത്സ്യത്തൊഴിലാളി വനിതകൾ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, കക്ക സംസ്‌കരണ യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ്/ഹോട്ടൽ, ഫ്രഷ്ഫിഷ് കിയോസ്‌ക്, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഫ്‌ളോർ മിൽ, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവ്വീസ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ എന്നീ യൂണിറ്റുകൾ ആരംഭിക്കാം.
അപേക്ഷകർ ഫിഷറീസ് ഡിപ്പാർട്ടമെന്റ് തയ്യാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായിട്ടുള്ളവർ ആയിരിക്കണം.വെള്ളപ്പൊക്കം, ഓഖി, മുതലായ പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്‌സ് പഠിച്ച വനിതകൾ, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ള വനിതകൾ, വിധവകൾ, ട്രാൻസ്ജൻഡേഴ്‌സ്, മുതലായ വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന . 20 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രത്യേക വിഭാഗത്തിൽ പെടുന്നവർക്ക് (ട്രാൻസ്ജൻഡേഴ്‌സ് , വിധവകൾ, ശാരീരിക വൈകല്യമുള്ള കുട്ടികൾ ഉള്ളവർ)കൂടിയ പ്രായപരിധി 50 വയസ്സ്. അപേക്ഷകൾ പൈനാവിൽ പ്രവർത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 30 വരെ സ്വീകരിക്കും. ഫോൺ: 9495801822, 9061569467, 8078762899.