വെള്ളത്തൂവൽ: തകർത്തു പെയ്ത മഴയിൽ വെള്ളത്തൂവൽ കല്ലാർക്കുട്ടി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം മലയിടിഞ്ഞ് വീണ് ഗതാഗതം മണിക്കൂറുകളോളം നിലച്ചു. പുത്തൻപുരയിൽ ലക്ഷ്മിയുടെ വീടിന് സമീപത്ത് നിന്നാണ് മലയിടിഞ്ഞത്. വീടിന്റെ അടിത്തറ ഭീഷണിയിലായി. ഭിത്തികൾക്ക് സാരമായ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ലഷ്മിയെയും കുടുംബാംഗങ്ങളെയും ജനപ്രതിനിധികളും പഞ്ചായത്ത്, വില്ലേജ് അധികാരികളുമെത്തി ഇവരെ ക്യാമ്പിലേക്കയച്ചു.