edavety
ജനകീയ ആസൂത്രണത്തിന്റെ 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ മുൻകാല ജനപ്രതിനിധികൾക്ക് പ്രസിഡന്റ് ഷീജാ നൗഷാദ് ഉപഹാരം കൈമാറുന്നു

ഇടവെട്ടി : ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണത്തിന്റെ 25ാം വാർഷിക ആഘോഷ പരിപാടികളും പ്രതിഭകളെ ആദരിക്കലും നടത്തി. പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പഞ്ചായത്തംഗങ്ങളായ രമണി ശിവശങ്കരൻ നായർ, ഹനീഫ പാറേക്കണ്ടത്തിൽ, ഇസ്മായിൽ പനക്കൻ, സീനാ നവാസ്, അഡ്വ.ജിൻസി സിറിയക്, ആദ്യകാലം മുതൽ ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വി.എസ്.അബ്ബാസ്, ഗോവിന്ദൻ കാവനാംകന്നേൽ, മീരാണ്ണൻ എന്നിവർക്ക് പഞ്ചായത്തിന്റെ ഉപഹാരം കൈമാറി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് പഞ്ചായത്തിന്റെ ഉപഹാരം എ.ഇ.ഒ ഷീബാ മുഹമ്മദ് കൈമാറി. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നിയമ ബോധന ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്തംഗം അസ്സീസ് ഇല്ലിക്കൽ അദ്ധ്യക്ഷനായി.പഞ്ചായത്തംഗം ലത്തീഫ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ്, ജോ. ബിഡിഒ ഫസീല റ്റി.ഐ., യൂത്ത് കോ.ഓർഡിനേറ്റർ മുഹമ്മദ് താജുദ്ദീൻ, വികസന സമിതി അംഗങ്ങളായ അമീർ വാണിയപ്പുരയിൽ, ലത്തീഫ് തൊട്ടിപ്പറമ്പിൽ, യൂസഫ് കെ.ഐ, സണ്ണി കടുത്തലക്കന്നേൽ, മാർട്ടിൻ തെക്കേൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം ബിൻസി മാർട്ടിൻ സ്വാഗതവും റിസോഴ്‌സ് പേഴ്‌സൺ മുഹമ്മദ് ഷിബിലി നന്ദിയും പറഞ്ഞു.