തൊടുപുഴ : മഴക്കെടുതിയെത്തുടർന്ന് താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 61 കുടുംബങ്ങളിൽ നിന്നായി 169 പേർ വിവിധ ക്യാമ്പുകളിലുണ്ട്. അറക്കുളം (1), ഇലപ്പള്ളി( 1), വെളളിയാമറ്റം (2), തൊടുപുഴ (2) എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
ഇതിൽ അറക്കുളത്തെ മൂലമറ്റം ഗവ.ഐഎച്ച്ഇപി യു.പി. സ്‌കൂളിലെ ക്യാമ്പിൽ 36 കുടുംബങ്ങളിൽ നിന്നായി 115 പേരുണ്ട്. കാഞ്ഞിരമറ്റം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറ് പേരും തൊടുപുഴ ഡയറ്റ് സ്‌കൂളിൽ ഒരു കുടുംബത്തിലെ നാല് പേരെയും താമസിപ്പിച്ചിട്ടുണ്ട്.വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം സെന്റ് ജോസഫ് എൽ.പി. സ്‌കൂളിൽ ആറ് കുടുംബങ്ങളിൽ നിന്നായി 11 പേരുംവെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് സ്‌കൂളിൽ 13 കുടുംബങ്ങളിലെ 36 പേരെയും
ഇലപ്പള്ളി കണ്ണിക്കൽ സിഎംഎസ് എൽ.പി. സ്‌കൂളിൽ നാല് കുടുംബങ്ങളിലെ 17 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.. തൊടുപുഴ തഹസിൽദാറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എല്ലാ ക്യാമ്പുകളിലും സന്ദർശനം നടത്തി. വില്ലേജ് അധികൃതർ ദുരന്തബാധിത മേഖലകളിലെത്തി നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തിവരുകയാണ്.