തൊടുപുഴ :സബ് റീജിയൽ ട്രാൻസ്‌പോർട്ട് ഓഫിസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പ്രത്യേക സുരക്ഷാ പരിശോധനയും ഫിറ്റ്‌നസ് പരിശോധനയും 20 ന് മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. പരിശോധന രാവിലെ 9 ന് ആരംഭിക്കും. വാഹനങ്ങൾ സർവീസ് നടത്താനുള്ള അപേക്ഷ ഓഫീസിൽ സമർപ്പിച്ച് ഒക്ടോബർ 1 മുതലുള്ള നികുതി ഒടുക്കി, വാഹനം പ്രവർത്തനസജ്ജമാക്കിയതിനു ശേഷം രേഖകളും അപേക്ഷയുമായി ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കണം . നിലവിൽ സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് നിഷ്‌കർഷിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോകോൾ നിബന്ധനകൾ കർശനമായും പാലിച്ചാകണം സ്‌കൂൾ വാഹനങ്ങൾ സർവീസ് തുടങ്ങേണ്ടെതെന്നും ജോയന്റ് ആർ.ടി.ഒ അറിയിച്ചു.