മൂലമറ്റം: പ്രകൃതി ദുരന്തങ്ങളെ അതി ജീവിക്കാൻ കഴിയുന്ന ഇരുമ്പ് കേഡറിൽ പണി കഴിപ്പിച്ച പാലം കുത്തൊഴുക്കിൽ ഒലിച്ച് പോകുന്നത് അവിശ്വസനീയമായി നോക്കി നിൽക്കാൻ മാത്രമാണ് പ്രദേശവാസികൾക്ക് കഴിഞ്ഞുള്ളു. മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമാണ് മലവെള്ളത്തിൽ ഒലിച്ചുപോയത്. മൂലമറ്റം ടൗണിൽ നിന്ന് കെ.എസ്.ഇ.ബി കോളനിയിലേക്കും ഇലപ്പള്ളി ഭാഗത്തേക്കും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന പാലമായിരുന്നു ഇത്. എന്നാൽ പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ പിടിച്ച് നിൽക്കാൻ പതിറ്റാണ്ടുകളുടെ തലയെടുപ്പോടെ നിന്നിരുന്ന ഈ പാലത്തിനും കഴിഞ്ഞില്ല. പാലത്തിന് സമീപമുള്ള രണ്ട് കുടുബങ്ങളും സംരക്ഷണ ഭിത്തി ഇടിഞ്ഞ് വലിയ പ്രതിസന്ധിയാണ് നേരിടുന്നതും. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്ത് നിന്നും താഴ് വാരം കോളനി വരെയുള്ള ഭാഗങ്ങളിലാണ് വലിയ നാശം വിതച്ച് മലവെള്ളം കുത്തിയൊലിച്ച് പാഞ്ഞത്