കരിമണ്ണൂർ: കനത്ത മഴയിൽ ഞായറാഴ്ച പുലർച്ചെ സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു. മുളപ്പുറം ടി.സി.എം.എം.യു.പി സ്‌കൂളിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. ഭിത്തിക്ക് താഴെയുണ്ടായിരുന്ന കുരിശുപള്ളിക്ക് മുകളിലേക്കും ഒരു ഭാഗം ഇടിഞ്ഞുവീണെങ്കിലും വലിയ കേടുപാടുകുൾ ഉണ്ടായില്ല.