privetebus


തൊടുപുഴ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണനടത്തി.സ്വകാര്യ ബസ് തൊഴിലാളികൾ ളെയും വ്യവസായത്തെയും സംരക്ഷിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നു കന്ദ്ര സർക്കാർ നയം തിരുത്തുക. തൊഴിൽ നഷ്ടപ്പെടുന്ന സ്വകാര്യ ബസ് തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുക,ഇന്ധന വില കൊള്ള അവസാനിപ്പിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൈവറ്റ് ബസ് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ കൂട്ടർ ണ്ണ നടത്തിയത്.. സി.ഐ എ. ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർസോമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വിജോയി, റോയി സെബാസ്റ്റ്യൻ, ഇ.വി. സന്തോഷ് ,രാജേഷ് എന്നിവർ പ്രസംഗിച്ചു.