ഇളംദേശം: ഉടുമ്പന്നൂർ കോഡ്സിന്റെയും ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രത്തിന്റെയും പാലാ ജോയ്സ് ഗോൾഡ് ബീഫാമിന്റെയും സംയുക്താഭിമുഖ്യത്തിൽ 20,21,22 തിയതികളിൽ തേനീച്ചവളർത്തൽ പരിശീലനം നടത്തും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ രാവിലെ 10.30ന് കോഡ്സ് പ്രസിഡന്റ് എം. ഐ സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സോമൻ ജയിംസ് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. ബ്ളോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടോമി തോമസ് കാവാലം മുഖ്യപ്രസംഗം നടത്തും. കിരൺ, ജിസ് ലൂക്കോസ്, ടി. എം. സുഗതൻ എന്നിവർ പ്രസംഗിക്കും. ടി. കെ. രവീന്ദ്രൻ സ്വാഗതവും സി. എം. ദേവസ്യ നന്ദിയും പറയും.