തൊടുപുഴ: ജില്ലാ സീനിയർ നെറ്റ്ചാമ്പ്യൻഷിപ്പ് 30ന് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടത്തും. ജില്ലയിലെ എല്ലാ നെറ്റ്‌ബോൾ കളിക്കാരും ക്ലബുകളും ഒക്‌ടോബർ 24ന് അകം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്‌ടോബർ 30 രാവിലെ 8ന് രജിസ്റ്റർ ചെയ്തിട്ടുള്ള ടീമുകൾ സ്‌പോട്‌സ് യൂണിഫോം, രജിസ്‌ട്രേഷൻ ഫീസ് എന്നിവയുമായി ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447753482 എന്ന നമ്പരിൽ ബന്ധപ്പെടുക.