ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2020 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ് . സാമൂഹ്യ പ്രവർത്തനം , മാദ്ധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ ) , മാദ്ധ്യമ പ്രവർത്തനം ( ദൃശ്യ മാദ്ധ്യമം ) കല, സാഹിത്യം, ഫൈൻ ആർട്‌സ് കായീകം ( വനിത , പുരുഷൻ) ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേർക്കാണ് അവാർഡ് നൽകുന്നത് .അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്. അവാർഡിന് അർഹരാകുന്നവർക്ക് 50000/ രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി നവംമ്പർ 5. മാർഗ്ഗ നിർദ്ദേശങ്ങളും അപേക്ഷ ഫോറങ്ങളും ജില്ലാ യുവജന കേന്ദ്രം ഓഫീസിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്(WWW.ksywb.kerala.gov.in.അപേക്ഷകൾ അയക്കേണ്ട വിലാസം : ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർജില്ലാ യൂത്ത് സെന്റർപുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ് , മൂവാറ്റുപുഴ റോഡ്തൊടുപുഴ 9447408609 ,04862 - 228936