മുട്ടം: ജില്ലാ ഹോമിയോ ആശുപത്രി മുറ്റത്തുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്കും വാഹനങ്ങൾക്കും പ്രവേശിക്കാൻ കഴിയാത്ത വിധമാണ് ആശുപത്രി മുറ്റത്ത് വെള്ളക്കെട്ടുകൾ. കൊതുകും കൂത്താടികളും വളർന്ന് രോഗ വ്യാപനത്തിനും സാദ്ധ്യത ഏറെയാണ്. വാഹനങ്ങൾ പ്രവേശിച്ച് ഇവിടം ചെളിക്കൂമ്പാരമായി മാറുന്നുമുണ്ട്. കെട്ടികിടക്കുന്ന വെള്ളത്തിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഒരു വർഷക്കാലമായി ഇതാണ് അവസ്ഥ .മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിൽ ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയിൽ (എച്ച് എം സി ) നിരവധി തവണ പ്രശ്നം സംബന്ധിച്ച് ചർച്ച ചെയ്തെങ്കിലും ഇനിയും തീരുമാനം ആയിട്ടില്ല.