മൂലമറ്റം: സെൻ്റ് ജോർജ് ഫൊറോനാ പള്ളിക്ക് സമീപം പുഴയുടെ പുറമ്പോക്കിൽ ഒറ്റക്ക് താമസിച്ചിരുന്ന രാജു കിഴക്കേതട്ടാം പറമ്പിലിനെ (58 ) ശനിയാഴ്ച്ച മുതൽ കാണാനില്ലെന്ന് പരാതി. വീടിന്റെ കുറച്ച് ഭാഗം മഴവെള്ള പാച്ചിലിൽ തകർന്ന് പോയിട്ടുണ്ട്. വെള്ളത്തിൽ പെട്ട് പോയതാകാമെന്ന് പ്രദേശവാസികൾ പറയുന്നു. വാർഡ് മെമ്പർ ഉഷ ഗോപിനാഥ് കാഞ്ഞാർ പൊലീസിനും മറ്റ് അധികാരികൾക്കും പരാതി നൽകി. ഇയാൾ ഹോട്ടൽ പണിക്ക് പൊയ്കൊണ്ടിരുന്ന ആളാണ്. . കാഞ്ഞാർ പൊലീസ് അന്വേഷണമാരംഭിച്ചു.