തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും പുസ്തകാസ്വാദനവും നടന്നു. കവി വി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. 'ആയുസിന്റെ പുസ്തകം" എന്ന നോവലിന്റെ പുസ്തകാസ്വാദനം വൈസ് പ്രസിഡന്റും കഥാകൃത്തുമായ രാജൻ തെക്കുംഭാഗം നടത്തി. സെക്രട്ടറിയും തിരക്കഥാ കൃത്തുമായ സജിതാ ഭാസ്ക‌ർ,​ കവികളായ രമ പി. നായർ,​ മിനി കാഞ്ഞിരമറ്റം,​ ലതിക തൊടുപുഴ,​ ഇന്ദിര രവീന്ദ്രൻ,​ ഫാസിൽ അതിരമ്പുഴ,​ സുകുമാർ അരിക്കുഴ,​ അനുകുമാർ തൊടുപുഴ,​ സുമാ ഗോപിനാഥ്,​ ടി.എം. അബ്ദുൾകരിം,​ കൗസല്യ കൃഷ്ണൻ,​ കാർത്ത്യായനി കൃഷ്ണൻകുട്ടി,​ സിനി രാജൻ തുടങ്ങിയവർ സംസാരിച്ചു. സൃഷ്ടികളുടെ അവതരണവും നടന്നു.