'ജനങ്ങൾ ജാഗ്രത പാലിക്കണം. ആശങ്കപ്പെടേണ്ട.
മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടത്. ജനങ്ങളുടെ ആശങ്കയകറ്റുകയാണ് പ്രധാനം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതൽ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരദേശത്ത് അതീവ ജാഗ്രത പുലർത്താനും അനാവശ്യമായി പെരിയാറിലേക്ക് ആളുകൾ ഇറങ്ങാതിരിക്കാനും രാത്രകാല യാത്രകൾ നിയന്ത്രിക്കാനും നിർദേശം നൽകിയിട്ടുണ്ട്."
- മന്ത്രി റോഷി അഗസ്റ്റിൻ