രാജാക്കാട്: പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നു. മൂന്ന് ഷട്ടറുകളുള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ പത്ത് സെന്റിമീറ്ററാണ് തുറന്നത്. സെക്കൻഡിൽ 7.5 ക്യുമെക്‌സ് (സെക്കന്റിൽ 750 ലിറ്റർ) ജലമാണ് ഒഴുക്കിവിടുന്നത്. പന്നിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൊത്തം ജലശേഖരം 92% പിന്നിട്ടതോടെയാണ് ഡാമിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.