തൊടുപുഴ എച്ച്.ആർ.ഡി എസ് ഇന്ത്യയും സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളും സംയുക്തമായി ഇന്ന് രാവിലെ 10 മുതൽ മൂന്ന് വരെ തൊടുപുഴ സരസ്വതി സ്‌കൂളിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. കൊവിഷീൽഡ് വാക്‌സിനാണ് നൽകുക. 18 വയസ് പൂർത്തിയായവർക്ക് പങ്കെടുക്കാം. ആദ്യ ഡോസിന് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രണ്ടാം ഡോസ് എടുക്കാൻ വരുന്നവർ ആദ്യ ഡോസ് എടുത്തപ്പോൾ നൽകിയ ആധാർ / ഐഡി കൊണ്ടു വരണം.